Breaking News

നീലേശ്വരം പഴയ പാലത്തില്‍ യാത്രാ നിയന്ത്രണം


ദേശീയ പാതയിലെ നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ പുഴയ്ക്ക് കുറുകെയുള്ള പഴയ പാലത്തിന്റെ ഭാര പരിശോധനയ്ക്കായി ഐഐടി ചെന്നൈ സംഘം എത്തുന്നതിനാല്‍ ജൂണ്‍ 9, 10 തീയതികളില്‍ രാത്രി 10 മണി മുതല്‍ പുലര്‍ച്ചെ 6 മണി വരെ പാലം ബ്ലോക്ക് ചെയ്ത് വാഹനങ്ങള്‍ വഴി തിരിച്ച് വിടും. കാഞ്ഞങ്ങാട് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ മാര്‍ക്കറ്റ് ജംഗ്ഷന്‍, ഓര്‍ച്ച പാലം, കടിഞ്ഞിമൂല, കണിച്ചിറ, തോട്ടം ജംഗ്ഷന്‍ വഴി പോകേണ്ടതാണ്. നീലേശ്വരം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ മാവുങ്കാല്‍, കല്യാണ്‍ റോഡ്, അമ്പലത്തുകര, ആലിന്‍കീഴില്‍, കോണ്‍വെന്റ് ജംഗ്ഷന്‍, റെയില്‍വെ ഓവര്‍ബ്രിഡ്ജ് വഴിയും പോകേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു.


No comments