Breaking News

രാജപുരം കെ എസ് ഇ ബി സെക്ഷൻ ഓഫീസിന് പുതിയ കെട്ടിടം നിർമ്മിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വൈദ്യുത വകുപ്പ് മന്ത്രി സണ്ണി ജോസഫിന് കള്ളാർ ഗ്രാമ പഞ്ചായത്ത് ഭരണസമിതി നേതൃത്വം നിവേദനം നൽകി


രാജപുരം : പതിറ്റാണ്ടുകളായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന രാജപുരം കെ എസ് ഇ ബി സെക്ഷൻ ഓഫീസിന് പുതിയ കെട്ടിടം നിർമ്മിക്കാൻ 

ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വൈദ്യുത വകുപ്പ് മന്ത്രി സണ്ണി ജോസഫിന് കള്ളാർ ഗ്രാമ പഞ്ചായത്ത് ഭരണസമിതി നേതൃത്വം നിവേദനം നൽകി .

രാജപുരം വികസന സമിതിയുടെയും ഗ്രാമ പഞ്ചായത്തിന്റെയും ശ്രമ ഫലമായി  കെ ടി മാത്യു  കെ എസ് ഇ ബി ക്ക് കൈമാറിയ 15 സെന്റ് സ്ഥലത്ത് പുതിയ കെട്ടിടം നിർമ്മിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ്  വൈദ്യുത വകുപ്പ് മന്ത്രി സണ്ണി ജോസഫിനെ കണ്ട് കള്ളാർ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി നേതൃത്വം നിവേദനം നൽകിയത് 

കള്ളാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എം എം സൈമൺ,  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൻ  ശ്രീവിദ്യ, ഗ്രാമ പഞ്ചായത്ത് മെമ്പർ  രേഖ സി, സി ഡി എസ് ചെയർപേഴ്സൺ  രമ ബി, ബിനോയ്‌ ആന്റണി എന്നിവർ ഒപ്പമുണ്ടായിരുന്നു.

No comments