Breaking News

പാണത്തൂർ- കോളിച്ചാൽ റോഡ് വികസനത്തിന് ബജറ്റിൽ തുക അനുവദിച്ചു


രാജപുരം : കാഞ്ഞങ്ങാട് മണ്ഡലത്തിലെ പുതുക്കിയ ബജറ്റിൽ മലയോര മേഖലയിലെ റോഡ് വികസനത്തിന് തുക അനുവദിച്ചു. വർഷങ്ങളായുള്ള യാത്രാക്ലേശത്തിന് പരിഹാരമായി .പാണത്തൂർ, കോളിച്ചാൽ മേഖലകളിലെ പ്രധാന പാതകളുടെ നവീകരണത്തിനാണ് കോടികൾ വകയിരുത്തിയത്.

കോളിച്ചാൽ - പ്രാന്തർകാവ് - പാറക്കടവ് റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിനായി 3 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. കൂടാതെ പാണത്തൂർ മേഖലയിലെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനായി പാണത്തൂർ - കല്ലപ്പള്ളി റോഡിന് 2 കോടി രൂപയും, പാണത്തൂർ - കുണ്ടുപ്പള്ളി - റാണിപുരം റോഡ് വികസനത്തിന് 1 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.


No comments