Breaking News

റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് പോകുന്ന പെരുതടി അങ്കണവാടി വളവിൽ വാഹനാപകടം പതിവാകുന്നു...


രാജപുരം : റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് പോകുന്ന പെരുതടി അങ്കണവാടി വളവിൽ വാഹനാപകടം പതിവാകുന്നു. കഴിഞ്ഞദിവസം കർണാടകത്തിൽനിന്നും റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് എത്തിയ വാഹനം തിരിച്ചു പോകുന്ന വഴി അപകടത്തിൽപ്പെട്ട് സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് പരിക്ക് പറ്റിയിരുന്നു. വിനോദസഞ്ചാരികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കുത്തനെയുള്ള ഇറക്കവും അമിത വേഗവും മറ്റു സ്ഥലങ്ങളിൽനിന്ന് വരുന്ന ആളുകൾക്ക് റോഡിന്റെ അപകട സാധ്യത മനസ്സിലാക്കാനുള്ള സിഗ്നൽ ബോർഡുകൾ ഇല്ലാത്തതുമാണ് അപകടത്തിന് കാരണം. കൊടുംവളവിൽ ആവശ്യത്തിന് വീതിയില്ലാത്തതും അപകടത്തിന്റെ ആക്കം കൂട്ടുന്നു. വളവിലുള്ള അങ്കണവാടിയുടെ പഴയ കെട്ടിടം പൊളിച്ചു നീക്കണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടിയില്ല. അങ്കണവാടി പൊളിച്ചുമാറ്റി റോഡിന് വീതി കൂട്ടിയാൽ അപകടങ്ങൾ കുറയ്ക്കാൻ സാധിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്.

No comments