എ കെ ജി ആർട്ട്സ് & സ്പോർട്സ് ക്ലബ് & ലൈബ്രറി തടിക്കുന്ന് വായനാകളരി സമാപന പരിപാടി സംഘടിപ്പിച്ചു കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ പി സാവിത്രി ഉദ്ഘാടനം ചെയ്തു
കരിന്തളം : ഏ കെ ജി ആർട്ട്സ് & സ്പോർട്സ് ക്ലബ് & ലൈബ്രറി തടിക്കുന്ന് വായനാകളരി സമാപന പരിപാടി സംഘടിപ്പിച്ചു . വനിതാവേദി സെക്രട്ടറി സജിത ജയേഷിന്റെ അധ്യക്ഷതയിൽ കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ പി സാവിത്രി ഉദ്ഘാടനം ചെയ്തു. നാടകത്തിന്റെ പിന്നാമ്പുറങ്ങൾ എന്ന വിഷയത്തിൽ പി നാരായണൻ നെല്ലിയടുക്കം കുട്ടികളുമായി സംവദിച്ചു വായനശാല സെക്രട്ടറി അജിത്ത് കുമാർ കെ.വി സ്വാഗതവും വായനാകളരി മെന്റർ നവ്യ കെ നന്ദിയും പറഞ്ഞു. തുടർന്ന് വായനാകളരിയിൽ പങ്കെടുത്ത കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി കുട്ടികളുടെ അനുഭവങ്ങൾ പങ്കുവെച്ചു പരിപാടിയിൽ വെച്ച് നാരായണൻ നെല്ലിയടുക്കം വായനശാലയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു കുട്ടികളുടെ സർഗ്ഗസൃഷ്ടികൾ ചേർത്ത് മാഗസിൻ പ്രകാശനം ചെയ്തു.
No comments