നവജീവൻ എസ് ടി പുരുഷ സ്വയം സഹായ സംഘത്തിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു
വെള്ളരിക്കുണ്ട് : നവജീവൻ എസ് ടി പുരുഷ സ്വയം സഹായ സംഘത്തിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു . സംഘം സെക്രട്ടറി രാജേഷ് മാധവൻ സ്വാഗതം അറിയിച്ചു. പ്രസിഡന്റ് അപ്പു പി കെ അധ്യക്ഷത വഹിച്ചു .വാർഡ് മെമ്പർ സനോജ് മാത്യു ഉത്ഘാടനം നിർവഹിച്ചു . ഗവൺമെൻറ് എൽ പി സ്കൂൾ കൊന്നക്കാട് എച്ച് എം ഇൻ ചാർജ് മാത്യു ജോസഫ് ആശംസ അറിയിച്ച ചടങ്ങിൽ മനു കെ കെ നന്ദിയും അർപ്പിച്ചു..
No comments