Breaking News

ഓട്ടോയിൽ ഏഴു കിലോ കഞ്ചാവ് കടത്തിയ കേസിലെ പ്രതിയെ രണ്ടു വർഷത്തെ കഠിനതടവിനും 30,000 പിഴയടക്കാനും ശിക്ഷിച്ചു


ചീമേനി : ഓട്ടോയിൽ ഏഴു കിലോ കഞ്ചാവ് കടത്തിയ കേസിലെ പ്രതിയെ രണ്ടു വർഷത്തെ കഠിനതടവിനും 30,000 പിഴയടക്കാനും ശിക്ഷിച്ചു. പയ്യന്നൂർ, താലൂക്ക് പെരിങ്ങോം വില്ലേജിലെ ഏച്ചിലാംപാറയിലെ മനു കാഞ്ഞിരത്തുമൂട്ടിലിനെ (45) ആണ് ജില്ല അഡീഷണൽ സെഷൻസ് കോടതി (രണ്ട്) ജഡ്ജ് രാമു രമേശ് ചന്ദ്രഭാനു ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്നുമാസം അധികതടവ് അനുഭവിക്കണമെന്ന് കോടതി വിധി പ്രസ്താവനയിൽ പറഞ്ഞു. 2020 ജനുവരി 30ന് രാവിലെ 6.15 മണിക്ക് ചീമേനി പോത്താംകണ്ടത്താണ് കേസിനാസ്പദമായ സംഭവം. നീലേശ്വരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ സാദിഖും സംഘവുമാണ് കഞ്ചാവ് പിടികൂടിയത്. ഹൊസ്ദുർഗ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർമാരായ ഡി മധുസൂദനൻ പിള്ള, ഡി അരുൺ എന്നിവരാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവൺമെന്റ് പ്ലീഡർ ജി ചന്ദ്രമോഹൻ, ചിത്രകല എന്നിവർ ഹാജരായി.

No comments