തൊഴിലാളി ക്ഷാമത്തിന് പരിഹാരം ; ഞാറുനടാനും ‘അതിഥി’കൾ പരിഹാരം കണ്ട് ബിരിക്കുളം പാടശേഖരസമിതി
ബിരിക്കുളം : പാടത്തിറങ്ങാൻ തൊഴിലാളികൾ വിമുഖത കാട്ടുമ്പോൾ നെൽപ്പാടം കൈപ്പിടിയിലൊതുക്കുകയാണ് അതിഥി തൊഴിലാളികൾ. ഞാറ് നടാനും കൊയ്യാനും ഏത് ജോലി ചെയ്യാനും അവർ വിളിപ്പുറത്തുണ്ട്. 30 ഏക്കോറോളം നിരന്നു കിടക്കുന്ന ബിരിക്കുളം പാടത്ത് തൊഴിലാളിഷാമത്താൽ രണ്ടു വിള കൃഷി എന്നത് ഒറ്റത്തവണ കൃഷിയാക്കി മാറ്റിയിരുന്നു. അതിൽതന്നെ ഭൂരിഭാഗം കർഷകരും നാട്ടി കൃഷി നിർത്തി വിത്ത് വിതക്കുന്ന രീതിയിൽ (നെല്ല് വാളൽ) കൃഷി ലഘൂകരിച്ചു. നാട്ടുകാരായ തൊഴിലാളികൾ ഈ രംഗത്ത് വിരലിൽ എണ്ണാൻ പോലും ഇല്ലാതായി. ഉള്ളവരാകട്ടെ പ്രായമായവരും. അവർക്ക് ഉച്ചവരെ മാത്രമേ തൊഴിലെടുക്കാൻ കഴിയൂ. ഇതിന് പരിഹാരം തേടി പാടശേഖരസമിതിക്കാർ നെട്ടോട്ടമോടുമ്പോഴാണ് അതിഥി തൊഴിലാളികളുടെ ഫോൺ വിളി എത്തുന്നത്. പണി ഉണ്ടെങ്കിൽ പറഞ്ഞോളൂ ഞങ്ങൾ റെഡി. എത്ര പേര് വേമെങ്കിലും റെഡി. ഒരു ഏക്കർ നാട്ടി നടാൻ 5500 രൂപയും ഭക്ഷണവും. തൊഴിലാളികളാണെങ്കിൽ 18നും 22നും ഇടയിൽ പ്രായമുള്ളവർ. അവർ ഒരു പാടശേഖരത്തിൽ പണി കഴിഞ്ഞാൽ അവരോട് അന്വേഷിച്ച് അടുത്ത പാടത്തേക്ക് പോകുന്നു. അതിഥി തൊഴിലാളികളുടെ വരവോടെ മറ്റുള്ളവരും നാട്ടികൃഷിയെ സ്വീകരിക്കാൻ ഒരുങ്ങുകയാണ് കർഷകർ. 25 കർഷകരാണ് പാടശേഖരസമിടതിയിൽ ഉള്ളത്. വി പി രാമകൃഷ്ണൻ പ്രസിഡന്റും, പി മധുസൂദനൻ സെക്രട്ടറിയുമായ ഏഴംഗ സമിതിയാണ് പാശേഖരസമിതിയെ നയിക്കുന്നത്.
No comments