ലോകകപ്പ് ഫുട്ബോളിനെ വരവേൽക്കുന്നതിന്റെ ഭാഗമായി ബാനം ഗവ.ഹൈസ്കൂളിൽ സൗഹൃദ ഫുട്ബോൾ മത്സരം നടത്തി
ബാനം: ലോകകപ്പ് ഫുട്ബോളിനെ വരവേൽക്കുന്നതിന്റെ ഭാഗമായി ബാനം ഗവ.ഹൈസ്കൂളിൽ സൗഹൃദ ഫുട്ബോൾ മത്സരം നടത്തി. അർജൻ്റീന, ബ്രസീൽ, ഫ്രാൻസ്, പോർച്ചുഗൽ എന്നീ ടീമുകളുടെ ജഴ്സി അണിഞ്ഞ് നാലു ടീമുകളിലായി കുട്ടികൾ അണിനിരന്നു. ആവേശകരമായ അന്തരീക്ഷത്തിലായിരുന്നു മത്സരങ്ങൾ. അധ്യാപകരുടേയും രക്ഷിതാക്കളുടേയും കുട്ടികളുടേയും സാന്നിധ്യത്തിലായിരുന്നു മത്സരങ്ങൾ. കുട്ടികളിൽ കായിക മനോഭാവവും കൂട്ടായ്മയും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. മത്സരശേഷം പങ്കെടുത്ത എല്ലാ വിദ്യാർത്ഥികളേയും അഭിനന്ദിക്കുകയും ലോകകപ്പിൻ്റെ സന്ദേശം കൈമാറുകയും ചെയ്തു.
No comments