Breaking News

ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം ഇന്നു തുടങ്ങും ശനി, ഞായർ ദിവസങ്ങളിൽ ബേഡകം പടുപ്പിൽ നടക്കും


കാസർഗോഡ് : ഡിവൈഎഫ്ഐ  ജില്ലാ സമ്മേളനം ശനി, ഞായർ ദിവസങ്ങളിലായി ബേഡകം ബ്ലോക്കിലെ പടുപ്പിൽ നടക്കും. 12 ബ്ലോക്കുകളിൽനിന്നായി 17,3374 അംഗങ്ങളെ പ്രതിനിധീകരിച്ച് 300 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. പുഷ്പൻ നഗറിൽ പ്രതിനിധി സമ്മേളനം ശനി രാവിലെ 10ന് സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനംചെയ്യും. സംസ്ഥാന ട്രഷറർ എസ് ആർ അരുൺബാബു, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം ഷാജർ, ആർ രാഹുൽ, എം വിജിൻ, ചിന്താ ജെറോം എന്നിവർ പങ്കെടുക്കും.പൊതുസമ്മേളനം ഞായർ പകൽ 3.30ന് പടുപ്പിലെ ഭാസ്കര കുമ്പള നഗറിൽ സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഉദ്ഘാടനംചെയ്യും. ആനക്കല്ല് കേന്ദ്രീകരിച്ച് യുവജനറാലിയും നടക്കും. വർണാഭമായ് വിളംബര ജാഥ പടുപ്പ്ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വെള്ളി വൈകിട്ട് 5ന് പടുപ്പ് പഴയ തിയേറ്റർ പരിസരത്തുനിന്ന് സമ്മേളന നഗരിയിലേക്ക് വിളംബര ജാഥ സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്, പ്രസിഡന്റ് ഷാലുമാത്യു എന്നിവർ നേതൃത്വം നൽകി.

No comments