Breaking News

ഹോട്ടലിലെ മേശവലിപ്പിൽ നിന്നു 6,500 രൂപ കവർച്ച ചെയ്ത കേസിലെ പ്രതിയെ മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്ത് ബേഡകം പൊലീസ്


ബേഡകം :  ഹോട്ടലിലെ മേശവലിപ്പിൽ നിന്നു 6,500 രൂപ കവർച്ച ചെയ്ത കേസിലെ പ്രതിയെ മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്ത് ബേഡകം പൊലീസ്. മരുതടുക്കം സ്വദേശിയും കുണ്ടംകുഴിയിലെ ക്വാർട്ടേഴ്സ‌ിൽ താമസക്കാരനുമായ ടി കെ ഹുസൈ(40)നെയാണ് ബേഡകം പൊലീസ് അറസ്റ്റു ചെയ്‌തത്. പ്രതിയെ കോടതി രണ്ടാഴ്ചത്തേയ്ക്കു റിമാൻ്റു ചെയ്തു. ശനിയാഴ്ച രാത്രിയിലാണ് കുണ്ടംകുഴിയിലെ തനിമ ഹോട്ടലിൽ കവർച്ച നടന്നത്. ഹോട്ടലിന്റെ പിൻഭാഗത്തു കൂടി അകത്തു കടന്ന്  മേശ വലുപ്പിൽ സൂക്ഷിച്ചിരുന്ന 6,500 രൂപ മോഷ്ടിക്കുകയായിരുന്നു. ഇന്നലെ രാവിലെ ഹോട്ടൽ തുറക്കാൻ എത്തിയപ്പോഴാണ് കവർച്ച നടന്ന വിവരം അറിഞ്ഞത്. തുടർന്ന് ഹോട്ടലിന്റെ പാർട്‌ണർ  ദക്ഷിണ കർണ്ണാടക, മുർണൂർ, ഗ്വാളിമുഖയിലെ മുഹമ്മദ് ഹാരിസ് . ഉടൻ ബേഡകം പൊലീസ് പരാതി നൽകി. പൊലീസെത്തി നടത്തിയ അന്വേഷണത്തിൽ ഹോട്ടലിനെ കുറിച്ച് നല്ല ധാരണ ഉള്ള ആരെങ്കിലും ആയിരിക്കും കവർച്ചയ്ക്കു പിന്നിലെന്ന നിഗമനത്തിലെത്തി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഹോട്ടലിലെ  മുൻ ജീവനക്കാരനായ ടി കെ ഹുസൈനാണ് മോഷ്ടാവെന്ന് കണ്ടെത്തിയത്.

No comments