Breaking News

ബൈക്കിൽ അഞ്ചരക്കിലോ കഞ്ചാവ് കടത്തിയ കേസിലെ പ്രതികൾക്ക് ഒരു വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും


കാസർകോട്: ബൈക്കിൽ അഞ്ചരക്കിലോ കഞ്ചാവ് കടത്തിയ കേസിലെ പ്രതികൾക്ക് ഒരു വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും. കയ്യാർ കണ്ണാടിപ്പാറ സ്വദേശി കലന്തർ എന്ന ഷാഫി(34), കർണാടക പേരാൻബെ ബിരന്തടുക്ക സ്വദേശി ബി സന്ദേശ്(27) എന്നിവരെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോടതി(രണ്ട്) ജഡ്ജ് രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ട് മാസം അധിക തടവും അനുഭവിക്കണം. 2021 സെപ്തംബർ 20നാണ് കേസിനാസ്പദമായ സംഭവം. ഉച്ചക്ക് രണ്ട് മണിയോടെ മംഗൽപാടി ചുക്കിരിയടുക്കയിൽ വച്ചാണ് അഞ്ചരക്കിലോ കഞ്ചാവ് പിടികൂടിയത്. കുമ്പള സബ്ബ് ഇൻസ്പെക്ടർ വികെ അനീഷും സംഘവുമാണ് പ്രതികളെ പിടികൂടിയത്. തുടർന്ന് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ കുമ്പള ഇൻസ്പെക്ടറായിരുന്ന പി.പ്രമോദാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ജി ചന്ദ്രമോഹൻ, അഡ്വ. എം ചിത്രകല എന്നിവർ ഹാജരായി. ♔ City & Local Guides

No comments