കരിമ്പിൽ ഹൈസ്കൂളിൽ പ്രവേശനോത്സവം വർണ്ണാഭവമായി
കരിന്തളം:കുമ്പളപ്പള്ളി കരിമ്പിൽ ഹൈസ്കൂളിൽ പ്രവേശനോത്സവം വർണ്ണാഭവമായ പരിപാടികളുടെ നടന്നു. എം പിടിഎ പ്രസിഡൻറ് പി അമൃതയുടെ അധ്യക്ഷതയിൽ കിനാനൂർ കരിന്തളം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ അനിത പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ മുഖ്യാതിഥിയായ സ്കൂൾ മാനേജർ മാനേജർ കെ സുശീല എസ് എസ് എൽ സി ,യു എസ് എസ് കുട്ടികൾക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു.പിടിഎ വൈസ് പ്രസിഡൻറ് വി കെ ഗിരീഷ് സീനിയർ അസിസ്റ്റൻറ് ദീപ ജോസ് എന്നിവർ സംസാരിച്ചു.കുട്ടികൾക്കുള്ള മോട്ടിവേഷൻ ക്ലാസ് എം വി സിദ്ധാർത്ഥ് കൈകാര്യം ചെയ്തു.സ്കൂൾ ഹെഡ്മാസ്റ്റർ സജി പി ജോസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ അനീഷ് നന്ദിയും പറഞ്ഞു.
പടം:കുമ്പളപ്പള്ളി കരിമ്പിൽ ഹൈസ്കൂൾ പ്രവേശനോത്സവം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ അനിത ഉദ്ഘാടനം ചെയ്യുന്നു
No comments