Breaking News

കാലിച്ചാമരം - പരപ്പ , കൊല്ലംപാറ - ബിരിക്കുളം റോഡുകൾ മെക്കാഡം ചെയ്യണം : വ്യാപാരി വ്യവസായി ഏകോപന സമിതി


ബിരിക്കുളം:റോഡ് തകർന്നതിനെ തുടർന്ന് യാത്ര ദുഷ്കരമായ കാലിച്ചാമരം - പരപ്പ ,കൊല്ലംപാറ - ബിരിക്കുളം റോഡുകൾ മെക്കാടം ചെയ്ത് വികസിപ്പിച്ച് ജനങ്ങളുടെ യാത്ര  ദുരിതം പരിഹരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ബിരിക്കുളം യൂണിറ്റ് വാർഷിക ജനറൽ ബോഡിയോഗം ആവശ്യപ്പെട്ടു.

 ജില്ലാ പ്രസിഡൻറ് അഹമ്മദ് ഷെരീഫ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി കെ ജെ സജി മുഖ്യാതിഥിയായി.

 ജില്ലാ സെക്രട്ടറിമാരായ ആസിഫ് കാഞ്ഞങ്ങാട്, ദാമോദരൻ കുറ്റിക്കോൽ ,മേഖലാ ചെയർമാൻ തോമസ് കാനാട്ട് , യൂണിറ്റ് സെക്രട്ടറി ഹരി ചെന്നക്കോട് എന്നിവർ സംസാരിച്ചു.  യൂണിറ്റ് പ്രസിഡണ്ട് കുഞ്ഞരാമൻ നായർ അധ്യക്ഷത വഹിച്ചു. ബാബു ചെമ്പേന നന്ദി രേഖപ്പെടുത്തി. 


No comments