അസുഖ ബാധിതനായി ചികിത്സയിൽ കഴിയുന്ന വെള്ളരിക്കുണ്ട് ടൗണിലെ ടാക്സി ഡ്രൈവർ ഷിബിൻ ബേബിയെ സഹായിക്കാൻ ചികിത്സാ ധനസാഹായകമ്മറ്റി രൂപീകരിച്ചു..
വെള്ളരിക്കുണ്ട് : കാൻസർ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന വെള്ളരിക്കുണ്ട് ടൗണിലെ ടാക്സി ഡ്രൈവർ ഷിബിൻ ബേബിയെ സഹായിക്കാൻ ചികിത്സാ ധനസാഹായകമ്മറ്റി രൂപീകരിച്ചു..
വെള്ളരിക്കുണ്ട് വ്യാപാരഭവനിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് അഗം ഷോബി ജോസഫ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് അംഗ ങ്ങളായ ഷാജൻ പൈങ്ങോട്ട്. ഷൈലജ കൃഷ്ണൻ. ജോമോൻ മാത്യു.. വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് പ്രസിഡന്റ് തോമസ് ചെറിയാൻ. വിവിധ രാഷ്ട്രീയ പ്രതിനിധികളായ ചന്ദ്രൻ വിളയിൽ. ജെറ്റോ ജോസഫ്. ഉത്തമൻ വെള്ളരിക്കുണ്ട്. ജിമ്മി എടപ്പാടി, വിനോദ് പന്നിത്തടം , സാജൻ കൂട്ടക്കളം , ടൗൺ ക്ലബ് പ്രസിഡന്റ് ഇ. എം. മത്തായി.എന്നിവർ പ്രസംഗിച്ചു.. ബാബു കല്ലറക്കൽ സ്വാഗതവും ടോണി തോമസ് നന്ദിയും പറഞ്ഞു...
വാർഡ് മെമ്പർ ജോമോൻ മാത്യു ചെയർമാനായി വിപുലമായ കമ്മറ്റിയാണ് നിലവിൽ വന്നത്..
No comments