കാറിൽ കടത്തിയ 142 കിലോ കഞ്ചാവും 27.5 ഗ്രാം എം ഡി എം എയും പിടികൂടിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ
കാസർകോട് : കാറിൽ കടത്തിയ 142 കിലോ കഞ്ചാവും 27.5 ഗ്രാം എം ഡി എം എയും പിടികൂടിയ കേസിലെ മുഖ്യ പ്രതി അറസ്റ്റിൽ. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ കൊട്ല മൊഗറു ഗുവേദപദവിലെ അബ്ദുൽ നൗഫലി (25)നെയാണ് ബംഗ്ളൂരുവിൽ പിടികൂടിയത്. മഞ്ചേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ വാറന്റ് പ്രതിയാണ് ഇയാളെന്നു പൊലീസ് പറഞ്ഞു. പ്രസ്തുത കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ അബ്ദുൽ നൗഫൽ ബംഗ്ളൂരു വിമാനതാവളത്തിൽ വച്ചാണ് പിടിയിലായത്. വിവരമറിഞ്ഞ് മഞ്ചേശ്വരം പൊലീസ് അങ്ങോട്ടേയ്ക്ക് പോയിട്ടുണ്ട്. 2021 മാർച്ച് 26ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വൻ കഞ്ചാവ് വേട്ട നടന്നത്. കർണ്ണാടക രജിസ്ട്രേഷനിലുള്ള കാറിൽ കടത്തി കൊണ്ടുവന്ന കഞ്ചാവാണ് അന്നു പിടിയിലായത്. പൊലീസിനു നേരെ അധോലോക സംഘാംഗങ്ങൾ വെടിവച്ച് സംഭവത്തിലെ പ്രതികൾക്കായി അന്വേഷണം നടത്തുന്നതിനിടയിലാണ് പൊലീസ് വൻ കഞ്ചാവു വേട്ട നടത്തിയത്.
No comments