കടവരാന്തയിൽ കിടക്കുകയായിരുന്ന പശുക്കളെ കാറിൽ കടത്തിക്കൊണ്ടു പോയതായി പരാതി
കാസർകോട് : കടവരാന്തയിൽ കിടക്കുകയായിരുന്ന പശുക്കളെ കാറിൽ കടത്തിക്കൊണ്ടു പോയതായി പരാതി. കന്യപ്പാടി റഹ്മത്ത് മൻസിലിലെ കെഎം മുഹമ്മദിന്റെ പരാതിയിൽ അജ്ഞാതരായ മൂന്നു പേർക്കെതിരെ ബദിയഡുക്ക പൊലീസ് കേസെടുത്തു. ഇന്നലെ (ചൊവ്വ) പുലർച്ചെ ഒന്നരമണിയോടെയാണ് സംഭവം. വീടിനു സമീപത്തു കടവരാന്തയിലാണ് രാത്രി കാലങ്ങളിൽ പശുക്കൾ കിടക്കാറ്. ഇക്കാര്യം മനസ്സിലാക്കിയ മോഷണസംഘം രാത്രിയിലെത്തി സൈലോ കാറിൽ കടത്തിക്കൊണ്ടു പോയതായി സംശയിക്കുന്നുവെന്നു ബദിയഡുക്ക പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നു.
No comments