Breaking News

യുവതി വീട്ടിനകത്ത് കുഴഞ്ഞ് വീണു മരണപ്പെട്ടു


ചായ്യോത്ത്: യുവതി വീട്ടിനകത്ത് കുഴഞ്ഞ് വീണു മരണപ്പെട്ടു. ചായ്യോത്തെ ശില്പ ശശിയാണ് (28) മരിച്ചത്. ചെമ്പ്ര കാനത്തെ ഭർത്താവിന്റെ വീട്ടിലായിരുന്ന ശില്പ ദിവസങ്ങൾക്കു മുമ്പാണ് ചായ്യോത്തെ വീട്ടിലെത്തിയത്. ഞായറാഴ്ച്ച രാവിലെയാണ് സംഭവം.  ചായ്യോം ബസാറിലെ ബ്യൂട്ടിഷൻ ഉടമയും സി പിഎം ചായ്യോം ഇഎംഎസ് നഗർ ബ്രാഞ്ച് സെക്രട്ടറി കെ.വി.ശശീന്ദ്രന്റെയും സിപഎം ഇഎംഎസ് നഗർ ബ്രാഞ്ചംഗവുമായ ചിത്രയുടെയും മകളാണ് ശില്പ . ഭർത്താവ്: സന്ദീപ് (സൂപ്പർ മാർക്കറ്റ് ബംഗ്ല രു)  മകൾ: സാൻവി സഹോദരൻ : വിശാഖ് ( ആയ്യൂർവേദ ഫിസിയോ തെറാപ്പിസ്റ്റ് പോണ്ടിച്ചേരി ). നീലേശ്വരം പോലിസ് ഇൻക്വസ്റ്റ് നടത്തി. കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തു.

No comments