Breaking News

എസ്.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയും കെ. വിദ്യയും തൃക്കരിപ്പൂർ രജിസ്ട്രാർ ഓഫീസിൽ വെച്ചു വിവാഹിതരായി

കാസർകോട്: എസ്.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി  പി.എം. ആർഷോയും കെ. വിദ്യയും വിവാഹിതരായി. പ്രണയ വിവാഹമാണ്. തൃക്കരിപ്പൂർ രജിസ്ട്രാർ ഓഫീസിൽ രാവിലെ 11മണിക്കാണ് വിവാഹം നടന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. തൃക്കരിപ്പൂർ സ്വദേശിയാണ് വിദ്യ, സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയംഗമാണ് ആർഷോ.

സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം വി.പി. സാനു, എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്, സെക്രട്ടറി പി.എസ്. സഞ്ജീവ്, മുൻ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

No comments