എസ് എസ് എൽ സി ,പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ തോടംചാൽ സിറ്റിസൺ ക്ലബ്ബ് അനുമോദിച്ചു
പരപ്പ : 2025-2026 വർഷത്തെ എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ തോടംചാൽ സിറ്റിസൺ ക്ലബ്ബ് പരിധിയിൽ പെട്ട വിദ്യാർത്ഥികളെ ആദരിച്ചു . എസ് എസ് എൽ സി ഉന്നത വിജയം നേടിയ കുട്ടികളായ ഇബ്രാഹിം സി എച് , ആദിൻ പ്രമോദ്, ബോബിൻ ജോണി, തന്മയ വി.എസ്, അലോഷ്യസ് കെ ബെന്നി, അനന്യ പി.വി തുടങ്ങിയവരെയും പ്ലസ് ടു ഉന്നത വിജയം കരസ്ഥമാക്കിയ റോസ് മോൾ എന്നിവർക്ക് ക്ലബ്ബിൻ്റെ ഉപഹാരം നൽകി അനുമോദിച്ചു.
No comments