Breaking News

മഴക്കാലത്തിനു മുന്നോടിയായി ബേവിഞ്ച തെക്കിൽ മേഖലയിൽ മണ്ണിടിച്ചിൽ തടയാൻ അടിയന്തിര മുൻകരുതൽ എടുക്കാൻ ദേശീയ പാത അതോറിറ്റിക്ക് നിർദ്ദേശം നൽകി, ചെർക്കള ബേവിഞ്ച മേഖല ജില്ലാ കളക്ടർ സന്ദർശിച്ചു


ചെർക്കള -ബേവിഞ്ച ദേശീയ പാതയിൽ നിർമ്മാണ പുരോഗതി പരി ശോധിക്കുന്നതിന് സന്ദർശനം നടത്തി. ബേവിഞ്ച, ചെറുവത്തൂർവീരമലക്കുന്ന് ഭാഗങ്ങളിലെ ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട പുരോഗതി ആർഡിഒ മാർ വിലയിരുത്തുന്നുണ്ട് . എങ്കിലും മൺസൂണിന് മുമ്പ് ദേശീയ പാത നിർമ്മാണത്തിൽ പ്രതീക്ഷിച്ചത്ര പ്രവൃത്തി നടന്നിട്ടില്ല. ദുരന്തം സംഭവിക്കാതിരിക്കാൻ റാപിഡ്  റെസ്ക്യു ടീമിൻ്റെ പ്രവർത്തനം ശക്തമാക്കണം. 

ചെർക്കള ടൗണിലും ചെങ്കള പഞ്ചായത്ത് ഓഫീസ് പരിസരത്തും നിർമ്മാണം പൂർത്തീകരിക്കാത്തതിനാൽ നേരിടുന്ന പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കാൻ ദേശീയപാതാ അതോറിറ്റിക്ക് നിർദ്ദേശം നൽകി. കനാലുകൾ നിറഞ്ഞൊഴുകി വീടുകൾ വെള്ളത്തിനടിയിലാകുന്ന സാഹചര്യം ഒഴിവാക്കുന്നതിനും ദേശീയപാതയിൽ വെള്ളക്കെട്ടും മണ്ണിടിച്ചിലും തടയാൻ ഓവുച്ചാലുകളും സുരക്ഷാ ഭിത്തികളും ഉറപ്പുവരുത്തണമെന്നും നിർദ്ദേശിച്ചു. 

സന്ദർശനത്തിൽ ജില്ലാ പോലീസ് മേധാവി വിജയഭാരത് റെഡ്ഡി, എ എസ് പി അച്യുത് അശോക്,ആർഡിഒ ബിനു ജോസഫ്,ഡെപ്യൂട്ടി കളക്ടർ എൽ എ ലിപു എസ് ലോറെൻസ്,  ആർടിഒ  ജെ ജെറാഡ്, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം വിജയൻ നാഷണൽ ഹൈവേ അതോറിറ്റി പ്രൊജക്റ്റ്‌ ഡയറക്ടർ ഉമേഷ് ഗാർഹ് നിർമ്മാണ കരാർ കമ്പനി പ്രതിനിധികൾ തഹസിൽദാർമാർ തുടങ്ങിയവർ പങ്കെടുത്തു.


No comments