Breaking News

17 കാരനെ പ്രകൃതി വിരുദ്ധ ലൈംഗീക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ 56 കാരനെതിര ഹോസ്ദുർഗ് പോലീസ് പോക്സോ കേസെടുത്ത് അറസ്റ്റു ചെയ്തു


കാഞ്ഞങ്ങാട് : 17 കാരനെ പ്രകൃതി വിരുദ്ധ ലൈംഗീക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ 56 കാരനെതിര ഹോസ്ദുർഗ് പോലീസ് പോക്സോ കേസെടുത്ത് അറസ്റ്റു ചെയ്തു. കാഞ്ഞങ്ങാട്, ബാവാ നഗറിലെ അസീസിനെയാണ് (56) ഹൊസ്ദുർഗ് പോലീസ് അറസ്റ്റു ചെയ്തത്. ഈ കേസിലെ ഇര നൽകിയ മറ്റൊരു പരാതിയിൽ സിറാജ് എന്നയാൾക്കെതിരെയും ഹൊസ്ദുർഗ് പോലീസ് പോക്സോ പ്രകാരം മറ്റൊരു കേസെടുത്തിട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള ശ്രമം പോലീസ് ഊർജ്ജിതമാക്കി. കഴിഞ്ഞ ദിവസം ഹൊസ്ദുർഗ് പോലീസ് മറ്റു പരാതികളിൽ മൂന്നു പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.

No comments