ഓട്ടോയിൽ കടത്തുകയായിരുന്ന എം ഡി എം എയുമായി രണ്ടുപേരെ കുമ്പള പൊലിസ് അറസ്റ്റു ചെയ്തു
കാസർകോട്: ഓട്ടോയിൽ കടത്തുകയായിരുന്ന എം ഡി എം എയുമായി രണ്ടുപേരെ കുമ്പള പൊലിസ് അറസ്റ്റു ചെയ്തു. കാഞ്ഞങ്ങാട്, അജാനൂർ, വളപ്പിൽ ഹൗസിലെ സായന്ത് (29),കാസർകോട് കടപ്പുറം, വടക്കേ വീട്ടിൽ ലാലു (46) എന്നിവരെയാണ് കുമ്പള എസ് ഐ പി പി ഷമീലും സംഘവും അറസ്റ്റു ചെയ്തത്. ഇന്ന് (ചൊവ്വ) പുലർച്ചെ ഒരു മണിയോടെ കുമ്പള ജുമാമസ്ജിദിനു സമീപത്ത് ഓട്ടോ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് 0.260 എം ഡി എം എ കണ്ടെടുത്തതെന്നു പൊലീസ് പറഞ്ഞു.
No comments