ജോലിക്കു പോകുന്നുവെന്നു പറഞ്ഞ് വീട്ടിൽ നിന്നു ഇറങ്ങിയ ആളെ വനത്തിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കാസർകോട് : ജോലിക്കു പോകുന്നുവെന്നു പറഞ്ഞ് വീട്ടിൽ നിന്നു ഇറങ്ങിയ ആളെ വനത്തിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അഡൂർ, ബളവന്തടുക്ക സ്വദേശിയും മണിയൂരിൽ താമസക്കാരനുമായ ബി.സി. ചന്ദ്രൻ (56) ആണ് മരിച്ചത്. കല്ലുകെട്ടു മേസ്തിരിയാണ്. ഇന്നലെ (വെള്ളി) രാവിലെ പതിവ് പോലെ വീട്ടിൽ നിന്നു ഇറങ്ങിയതായിരുന്നുവെന്നു പറയുന്നു. അതിനു ശേഷം മറ്റാരും കണ്ടിരുന്നില്ല. വൈകുന്നേരം മൂന്നര മണിയോടെ വനത്തിൽ വിറകു ശേഖരിക്കാൻ പോയവരാണ് ചന്ദ്രനെ മരത്തിൽ തുങ്ങിയ നിലയിൽ കണ്ടത്. തുടർന്ന് ആദൂർ പൊലിസിനെയും നാട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ മണിയൂർ സ്വദേശിയായ രത്തൻ കുമാർ നായിക് നൽകിയ പരാതിയിൽ ആദൂർ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ബളവന്തടുക്കയിലെ പരേതനായ ചെനിയ നായിക്-ലക്ഷ്മി ദമ്പതികളുടെ മകനാണ് ചന്ദ്രൻ. ഭാര്യ: ഭവാനി. മക്കൾ: സന്ധ്യ, അരുൺ, സതീശൻ, രോഹിത്ത്, സരിത്ത്.
No comments