Breaking News

കരിന്തളം യുദ്ധസ്മാരകം പ്രമുഖ സംവിധായകന്‍ രാജീവ് അഞ്ചല്‍ സന്ദര്‍ശിച്ചു


കിനാനൂര്‍ കരിന്തളം സൈനിക കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നിര്‍മ്മിച്ച കരിന്തളം തോളേനി യുദ്ധസ്മാരകം പ്രമുഖ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും ശില്‍പ്പിയുമായ രാജീവ് അഞ്ചല്‍ സന്ദര്‍ശിച്ചു. അമര്‍ ജവാന്‍ സ്മൃതിമണ്ഡപത്തില്‍ പുഷ്പചക്രം അര്‍പ്പിച്ച അദ്ദേഹം സൈനികരുടെ ത്യാഗസ്മരണകളെ ആദരിച്ചു. ചടങ്ങില്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ പി.മനോജ് കുമാര്‍ ഐഎസ്എസ് വിശിഷ്ടാതിഥിയായി. കിനാനൂര്‍ കരിന്തളം സൈനിക കൂട്ടായ്മയുടെ ഭാരവാഹികളും പ്രദേശവാസികളും ഉള്‍പ്പെടെ നിരവധി ആളുകള്‍ ചടങ്ങില്‍ പങ്കെടുത്തു.

No comments