കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ വിജയിച്ച് മലയോരത്തിന് അഭിമാനമായവർക്ക് അനുമോദനം എടത്തോട് ആഞ്ജനേയ കളരിസംഘത്തിൽ നടന്ന ചടങ്ങ് ബളാൽ പഞ്ചായത്ത് പ്രസിഡന്റ് ലത എ ചടങ്ങ് ഉത്ഘാടനം ചെയ്തു
പരപ്പ : കാഞ്ഞങ്ങാട് മുനിസിപ്പൽ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന മാർഷ്യൽ ആർട്സ് ഫെസ്റ്റിൽ സ്വർണ്ണം, വെള്ളി, വെങ്കലം മെഡലുകൾ കരസ്ഥമാക്കുകയും ജില്ലാ കളരിപ്പയറ്റ് അസോസിയേഷനും ജില്ലാ സ്പോർട്സ് കൗൺസിലും ചേർന്ന് സംഘടിപ്പിച്ച 23മത് ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ 1,2,3 സ്ഥാനങ്ങൾ നേടിയ വിദ്യാർത്ഥികളെ യും ആഞ്ജനേയ കായക്കുന്ന് കളരി സംഘത്തിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. ഇടത്തോട് കായകുന്ന് കളരിയിൽ വെച്ച് നടന്ന അനുമോദന സദസ്സ് ബളാൽ പഞ്ചായത്ത് പ്രസിഡന്റ് ലത എ ഉത്ഘാടനം ചെയ്തു.ജില്ലാ സ്പോർട്സ് കൗൺസിൽ ചെയർമാൻ രഘുനാഥ് പി മാസ്റ്റർ മുഖ്യഥിതിയായി.
10 ഓളം കളരി സംഘത്തിൽ നിന്നായി 100 ഓളം വിദ്യാർത്ഥികൾക്കിടയിൽ നിന്നാണ് മത്സരിച്ച് ഇവർ വിജയിച്ചു കയറിയത്.
ഇടത്തോട് കായക്കുന്നിലെ മണികണ്ഠൻ ഗുരുക്കളുടെ ശിക്ഷണത്തിലാണ് വിദ്യാർത്ഥികൾ ഈ നേട്ടങ്ങൾ കൊയ്തത്.
ബളാൽ പഞ്ചായത്ത് അംഗം ജിത പി വി ആദ്യക്ഷയായി. കളരി സെക്രട്ടറി ചന്ദ്രൻ ബി സ്വാഗതം പറഞ്ഞു. എം പി ടി എ പ്രസിഡന്റ് SVMGUPS ഇടത്തോട് ചിഞ്ചു ജിനീഷ്, കളരി പ്രസിഡന്റ് ജോബി തോമസ്, കളരി ജോ. സെക്രട്ടറി സജിനി എം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ജോ. സെക്രട്ടറി ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻ മണികണ്ഠൻ ഗുരുക്കൾ ചടങ്ങിന് നന്ദി പറഞ്ഞു.
No comments