Breaking News

തൊഴിലാളികളെ അന്യായമായി പിരിച്ചു വിട്ടു ; കാലിച്ചാമരം ക്രഷറിൽ അനിശ്ചിത കാല തൊഴിലാളി സമരം ആരംഭിക്കുന്നു


കരിന്തളം: കാലിച്ചാമരം സിനിഷ് ക്രഷറിലെ രണ്ട് തൊഴിലാളികളെ അന്യായമായി പിരിച്ചു വിട്ട മാനേജ്മെന്റിന്റെ നടപടിക്കെതിരെജൂൺ 24 മുതൽ അനിശ്ചിത കാല സമരം നടത്താൻ സമരസമിതി യോഗം തീരുമാനിച്ചു.

കഴിഞ്ഞ പതിനൊന്ന് വർഷമായി ജോലി ചെയ്യുന്ന നിർമാണ തൊഴിലാളി കരിന്തളം ഈസ്റ്റ് ഡിവിഷൻ കമ്മറ്റി പ്രസിഡണ്ട് സി. പുഷ്പ്പൻ , കെ. അനു എന്നി തൊഴിലാളികളെ ജോലിയിൽ നിന്നും പിരിച്ചുവിട്ടത്. സ്ഥാപനത്തിൽ നിർമ്മാണ തൊഴിലാളി യൂണിയൻ സി ഐ ടി യു രൂപികരിച്ചതിന്റെ പേരിലാണ് പ്രതികാരനടപടി സ്വീകരിച്ചത്. തൊഴിലാളികളെ തിരിച്ചെടുക്കും വരെ സ്ഥാപനത്തിൽ പണിമുടക്ക് ഉൾപ്പെടെയുള്ള പ്രക്ഷോഭം വരും ദിവസങ്ങളിൽ നടക്കും 'കാലിച്ചാമരത്ത് നടന്ന സമരസഹായസമിതി രൂപികരണ യോഗം സി ഐ ടി യു ജില്ലാ ജനറൽ സെക്രട്ടറി പി. മണി മോഹൻ ഉൽഘാടനം ചെയ്തു സി. പുഷ്പ്പൻ അധ്യക്ഷനായി. നിർമ്മാണ തൊ ഴിലാളി യുണിയൻ സി ഐ ടി യു നീലേശ്വരം ഏരിയാസെക്രടറി പി.വിജയൻ , കെ.സുകുമാരൻ , ഒ .എം ബാലകൃഷ്ണൻ, പി.കൃഷ്ണൻ , പി.സു ജിത് കുമാർ എന്നിവർ സംസാരിച്ചു അഡ്വ. പി. ലോജിത് സ്വാഗതം പറഞ്ഞു. 

സമരസമിതി കൺവീനർ:അഡ്വ.പി. ലോജിത് 

No comments