Breaking News

കൊല്ലംമ്പാറ സ്‌കൂളിന് സമീപത്തെ വെയിറ്റിങ്ങ് ഷെഡിന് മുൻവശത്തായ് സ്ഥാപിച്ച കോൺഗ്രസ് കൊടിമരവും, കൊടിയും നശിപ്പിച്ചു


കൊല്ലംമ്പാറ :  കിനാനൂർ കരിന്തളം മണ്ഡലം കൊല്ലംമ്പാറ വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ കൊല്ലംമ്പാറ സ്‌കൂളിന് സമീപത്തെ വെയിറ്റിങ്ങ് ഷെഡിന് മുൻവശത്തായ് സ്ഥാപിച്ച കൊടിമരവും കൊടിയുമാണ് നശിപ്പിച്ചത്. തുടർച്ചയായ് ഇവിടെ സ്ഥാപിക്കുന്ന കൊടിമരവും കൊടിയുനശിപ്പിക്കുന്നതിൽ കോൺഗ്രസ് പ്രവർത്തകർ വ്യാപക പ്രതിഷേധത്തിലാണ്. ജനാധിപത്യ കേരളത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പോലുള്ള പ്രസ്ഥാനത്തിന് കൊടിമരവും കൊടിയും കെട്ടാനുള്ള അവകാശമില്ലേയെന്നാണ് പ്രവർത്തകർ വികാരഭരിതമായ് പ്രതികരിക്കുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ൻ്റെ നേതാക്കൾ മാരുടെ ഇടപെടലിനെ തുടർന്ന് സ്ഥലത്ത് സമാധാന ന്തരീക്ഷം നിലനിർത്താനായ് കോൺഗ്രസ് പ്രവർത്തകരെ സമാധാനിപ്പിച്ചിരിക്കുകയാണ് .തുടർച്ചയായ് കൊടികൾ നശിപ്പിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾക്ക് മണ്ഡലം കോൺഗ്രസ് നേതൃത്വം വാർഡ് കമ്മറ്റി പ്രവർത്തകരെ അണിനിരത്തി സഘടിപ്പിക്കുമെന്നും സ്ഥലത്ത് സമാധാന ന്തരീക്ഷം തകർന്നാൽ ഉത്തരവാദിത്വം കോൺഗ്രസ് പ്രസ്ഥാനത്തിനായിരിക്കില്ലെന്നും ശക്തമായ മുന്നയറിയിപ്പ് നേതാക്കൾ നല്കി.

No comments