Breaking News

ഇന്ദിരാ ഗ്യാരന്റി നടപ്പാക്കിയ യുഡിഎഫ് സർക്കാറിന് ബളാൽ മണ്ഡലം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ അഭിനന്ദനം


വെള്ളരിക്കുണ്ട്   : തിരഞ്ഞെടുപ്പ് വേളയിൽ ജനങ്ങൾക്ക് മുന്നിൽ വെച്ച അഞ്ച് ഇന്ദിരാ ഗ്യാരന്റികളിൽ, ഏറ്റവും പ്രധാനപ്പെട്ട രണ്ട് പദ്ധതികൾ അധികാരമേറ്റ് ഇരുപത്തിയെട്ട് ദിവസങ്ങൾക്കുള്ളിൽ പൂർത്തീകരിച്ച യുഡിഎഫ് സർക്കാരിനെ ബളാൽ മണ്ഡലം പതിനാറാം വാർഡ് കോൺഗ്രസ് കമ്മിറ്റി അഭിനന്ദിച്ചു 

ഇത് വെറുമൊരു ഭരണ തുടക്കമല്ല, ഒരു പുതിയയുഗ സംസ്കാരത്തിന്റെ തുടക്കമാണെന്ന് വാർഡ് കമ്മിറ്റി വിലയിരിത്തി.യോഗത്തിൽ വാർഡ് പ്രസിഡന്റ്  സജി പുളിക്കൽ അധ്യക്ഷത വഹിച്ചു സണ്ണി കള്ളുവേലി , അബ്രഹാം വെള്ളാപ്പള്ളി, വി എം ബഷീർ , ലളിത ദാമോധരൻ, കെടി തോമസ് .എം അനിത , മാത്യു കൂനാനിക്കൽ , അനു മുണ്ടക്കൽ , സി കണ്ണൻ ,  സീമ ഏറാംചിറ്റ , മണിക്കുട്ടൻ കമലപ്ലാവ് , ജോസ് വട്ടമറ്റം , സോഫീയ കനകപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു. മനു മണക്കാട്ട് സ്വാഗതവും ബീന കനകപ്പള്ളി നന്ദിയും പറഞ്ഞു.

No comments