Breaking News

കനിവ് പാലിയേറ്റീവ് കെയർ: പരപ്പ ക്ലസ്റ്റർ കമ്മിറ്റി രൂപീകരിച്ചു പരപ്പ ഹെൽത്ത് & വെൽനെസ് സെന്റർ സീനിയർ മെഡിക്കൽ ഓഫീസർ ഡോ: സി ഉഷ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു


 പരപ്പ: "കരുത്തിന്റെ കൈത്താങ്ങ്, ജീവിതത്തിന്റെ കരുത്ത്" എന്ന സന്ദേശം പൊതുസമൂഹത്തിന് ബോധ്യപ്പെടും വിധം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കനിവ് പാലിയേറ്റീവ് കെയർ പരപ്പ ക്ലസ്റ്റർ കമ്മിറ്റി രൂപീകരണ കൺവെൻഷൻ തീരുമാനിച്ചു. കിനാനൂർ - കരിന്തളം ഗ്രാമപ ഞ്ചായത്ത്  ഒമ്പതാം വാർഡ് മെമ്പർ ടി എൻ ബാബുവിന്റെ അധ്യക്ഷതയിൽ പരപ്പ ഹെൽത്ത് & വെൽനെസ് സെന്റർ സീനിയർ മെഡിക്കൽ ഓഫീസർ ഡോ: സി ഉഷ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

 കനിവ് പാലിയേറ്റീവ് കെയർ നീലേശ്വരം ഏരിയ സെക്രട്ടറി കെ വി വേണു, കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ വി വിജയൻ , വി ബാലകൃഷ്ണൻ , എം ബി രാഘവൻ , എ ആർ വിജയകുമാർ , വിനോദ് പന്നിത്തടം, ബീന രാജൻ , സരോജിനി എം , സുനീഷ് പി എം എന്നിവർ പ്രസംഗിച്ചു. എ ആർ രാജു സ്വാഗതം പറഞ്ഞു.

പരപ്പ ക്ലസ്റ്റർ കമ്മിറ്റിയുടെ  ഭാരവാഹികളായി എ ആർ വിജയകുമാർ പ്രസിഡണ്ട്, വി ബാലകൃഷ്ണൻ , ബീന രാജൻ വൈസ് പ്രസിഡണ്ട്മാർ, വിനോദ് പന്നിത്തടം സെക്രട്ടറി, എം.വി. പുരുഷോത്തമൻ,ശോഭാ മോഹൻ ജോയന്റ് സെക്രട്ടറിമാരായി തെരഞ്ഞെടുത്തു.

No comments