Breaking News

കണ്ണൂർ വാണിയപ്പാറ പള്ളിയിലെ മൃതദേഹ വിവാദം; ദുരൂഹത ഇല്ലെന്ന് പൊലീസ്, സെമിത്തേരി നവീകരണത്തില്‍ കല്ലറയുടെ നമ്പറുകൾ മാറിയെന്ന് കണ്ടെത്തല്‍


കണ്ണൂർ: കണ്ണൂർ വാണിയപ്പാറ പള്ളി സെമിത്തേരിയിലെ അഞ്ജാത മൃതദേഹത്തിൽ ദുരൂഹത നീങ്ങുന്നു. കല്ലറയിൽ ഉള്ളത് സ്വാഭാവിക രീതിയിൽ സംസ്കരിച്ച മൃതദേഹങ്ങൾ തന്നെയെന്ന് പൊലീസ്. 2019 ൽ സെമിത്തേരി നവീകരണത്തിന്‍റെ ഭാഗമായി കല്ലറയുടെ നമ്പറുകൾ മാറിയെന്നും ഇതാണ് ആശയക്കുഴപ്പമുണ്ടാക്കിയതെന്നും പൊലീസ് പറയുന്നു. 2006ലും 2015 ലും കല്ലറയിൽ മൃതദേഹങ്ങൾ സംസ്കരിച്ചിരുന്നു. ഇതിൽ 2015 ൽ സംസ്കരിച്ച മൃതദേഹമാകാം കണ്ടതെന്നാണ് പൊലീസിന്‍റെ നിഗമനം. 2015 ലെ സംസ്കാര ചടങ്ങിന്റെ ചിത്രങ്ങളും പൊലീസ് പരിശോധിച്ചു. പോസ്റ്റ്മോർട്ടം കഴിഞ്ഞ മൃതദേഹം പായയിൽ പൊതിഞ്ഞിരുന്നതായി കണ്ടെത്തി. സംഭവത്തില്‍ 2015 ൽ സംസ്കരിച്ച ആളുടെ കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും. നിലവില്‍ കല്ലറ തുറക്കേണ്ട സാഹചര്യമില്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

No comments