Breaking News

കോളംകുളം റെഡ്സ്റ്റാർ ആർട്ട്‌ & സ്പോർട്സ് ക്ലബ്ബിന്റെയും ഇ.എം.എസ് വായനശാലയുടെയും നേതൃത്വത്തിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു


കരിന്തളം : കോളംകുളം റെഡ്സ്റ്റാർ ആർട്ട്‌ &സ്പോർട്സ് ക്ലബ്ബിന്റെയും ഇ.എം.എസ് വായനശാലയുടെയും   നേതൃത്വത്തിൽ ക്ലബ് പരിധിയിലെ എസ എസ് എൽ സി , പ്ലസ് ടു.എൽഎസ്എസ് . യു എസ് എസ് വിജയികളെ അനുമോദിച്ചു. പരിപാടി കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം രാജൻ  ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ഏ ആർ സോമൻ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട് എ. കെ രാജേന്ദ്രൻ , ബിരിക്കുളം ബാങ്ക് പ്രസിഡണ്ട് പി എൻ രാജമോഹനൻ തുടങ്ങിയവർ വിജയികൾക്ക് ഉപഹാരങ്ങൾ നൽകി. യോഗത്തിൽ ക്ലബ്ബ് സെക്രട്ടറി എൻ ജെ തോമസ്  സ്വാഗതം പറഞ്ഞു.  വിവി സവിജിത്  നന്ദിയും പറഞ്ഞു.  ക്ലബ്ബ് പരിധിയിലെ 40 ഓളം കുട്ടികൾക്ക് ഉപഹാരം നൽകി.


No comments