Breaking News

എസ് കെ ജി എം യു പി സ്കൂൾ കുമ്പളപള്ളിയിൽ വായനാദിനാചരണം സംഘടിപ്പിച്ചു...


കരിന്തളം:എസ് കെ ജി എം യു പി സ്കൂൾ കുമ്പളപള്ളിയിൽ വായനാദിനാചരണം സംഘടിപ്പിച്ചു. വായന ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വച്ച് നടന്ന പ്രത്യേക അസംബ്ലിയിൽ വച്ച് കുട്ടികൾ വായനാദിന പ്രതിജ്ഞ എടുത്തു. വായന ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സ്റ്റാഫ് സെക്രട്ടറി കെ ബിനു  കുട്ടികൾക്ക് ക്ലാസ് നൽകി. തുടർന്ന്  വായന ക്വിസ്, പുസ്തക വായന തുടങ്ങിയവ സംഘടിപ്പിച്ചു. പരിപാടികൾക്ക് ഹെഡ് മാസ്റ്റർ കെ പി ബൈജു , സീനിയർ അസിസ്റ്റന്റ് പിവി ഇന്ദുലേഖ , എസ് ആർ ജി കൺവീനർമാരായ സിന്ധുരാമചന്ദ്രൻ , ദീപ എന്നിവർ നേത്യത്വം നൽകി.

No comments