Breaking News

കരിന്തളം ഇ.എം.ആർ.എസ് സ്‌കൂളിൽ അധ്യാപിക ഒഴിവ്


കരിന്തളം: കരിന്തളം ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളിൽ (EMRS) 2026-27 വർഷത്തേക്ക് ഗസ്റ്റ് അധ്യാപികയെ നിയമിക്കുന്നു. ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ (PET - Female) തസ്തികയിലാണ് ഒരു ഒഴിവുള്ളത്.

ബി.പി.എഡ് (B.P. Ed) അല്ലെങ്കിൽ കായിക വിഷയങ്ങളിൽ 50% മാർക്കോടെയുള്ള ബിരുദമാണ് യോഗ്യത. പ്രായപരിധി: 21-60 വയസ്സ് (വിരമിച്ചവർക്ക് 65 വരെ). യോഗ്യതയുള്ളവർക്ക് പ്രതിമാസം 33,000 രൂപയും മറ്റുള്ളവർക്ക് 29,000 രൂപയുമാണ് വേതനം . 

വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും രേഖകളുടെ പകർപ്പുകളും സഹിതം ജൂലൈ 4-ന് വൈകിട്ട് 5 മണിക്ക് മുൻപായി പ്രിൻസിപ്പാളിന് നേരിട്ടോ തപാൽ മുഖേനയോ അപേക്ഷിക്കണം. മേൽവിലാസം: പ്രിൻസിപ്പാൾ, ഇ.എം.ആർ.എസ് സ്പോർട്സ് സ്കൂൾ, കരിന്തളം, പെരിങ്ങോം പി.ഒ, കാസർകോട് - 670353. ഫോൺ: 8848554706, 0467-2960111


No comments