Breaking News

മലപ്പുറം, കാസര്‍കോട് ജില്ലകളിലെ മതപഠന സ്ഥാപനങ്ങളില്‍ താമസിച്ച് പഠനം നടത്തുന്ന കുട്ടികളെ പീഡനത്തിന് ഇരകളാക്കിയ സഹോദരങ്ങള്‍ പിടിയില്‍...


മലപ്പുറം: മലപ്പുറം, കാസര്‍കോട് ജില്ലകളിലെ മതപഠന സ്ഥാപനങ്ങളില്‍ താമസിച്ച് പഠനം നടത്തുന്ന കുട്ടികളെ പീഡനത്തിന് ഇരകളാക്കിയ സഹോദരങ്ങള്‍ പിടിയില്‍. മലപ്പുറം കുറുമ്പത്തൂര്‍ മേല്‍പത്തൂര്‍ മണ്ണാന്‍ മുഹമ്മദ് (40), സഹോദരന്‍ നൗഫല്‍ (32) എന്നിവരാണ് പിടിയിലായത്. നിരവധി കുട്ടികളാണ് ഇവര്‍ക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നത്. ഇതോടെ പ്രതികള്‍ ഒളിവില്‍ പോയിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ ഇന്ത്യ-നേപ്പാൾ അതി‍ർത്തി ഗ്രാമത്തിലെത്തിയാണ് പൊലീസ് പൊക്കിയത്. മംഗലാപുരം, ബെംഗളൂരു, മഹാരാഷ്ട്ര, ബീഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ പ്രതികള്‍ അന്വേഷണം ശക്തമായതോടെ നേപ്പാളിലേക്ക് കടന്നു.


No comments