ോറികളില്‍ നിന്ന് ബാറ്ററി മോഷണം; പ്രതി പിടിയില്‍
ഗ്യാരേജുകളിലും റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറികളിലും നിന്ന് ബാറ്ററികള്‍ മോഷ്ടിച്ചിരുന്ന സംഘത്തിലെ ഒരാളെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് ആലമ്പാടി തൈവളപ്പിലെ ഷമീര്‍ (50) ആണ് പിടിയിലായത്. കഴിഞ്ഞ മാസം കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സീതാംഗോളി, നായിക്കാപ്പ്, നാരായണമംഗലം, ഭാസ്‌കരനഗര്‍, പെര്‍വാഡ് എന്നിവിടങ്ങളില്‍ നടന്ന തുടര്‍ച്ചയായ ബാറ്ററി മോഷണ കേസുകളിലെ അന്വേഷണത്തിനിടെയാണ് പ്രതി പൊലീസ് പിടിലായത്.
No comments