Breaking News

കെ എസ് കെ ടി യു നീലേശ്വരം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പി കെ കുഞ്ഞച്ചൻ അനുസ്മരണം കെ എസ് കെ ടി യു ജില്ലാ സെക്രട്ടറി കെ വി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്യുന്നു


നീലേശ്വരം: കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായിരുന്ന പി.കെ.കുഞ്ഞച്ചനെ കെ.എസ്. കെ.ടി.യു. അനുസ്മരിച്ചു. നീലേശ്വരം ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ നീലേശ്വരത്ത് നടന്ന അനുസ്മരണം യോഗം കെ.എസ്. കെ.ടി.യു. ജില്ലാ സെക്രട്ടറി കെ.വി.കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗങ്ങളായ മടത്തനാട്ട് രാജൻ, പി.വി. പത്മിനി, പി. സത്യ എന്നിവർ സംസാരിച്ചു. ഏരിയാ പ്രസിഡണ്ട് വി.പ്രകാശൻ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി കെ.സതീശൻ സ്വാഗതം പറഞ്ഞു.


No comments