Breaking News

പരപ്പ ടൗൺ കോൺഗ്രസിൻ്റെ നേതൃത്വത്തിൽ പരപ്പയിൽ പ്രിയദർശിനി സൗജന്യ യാത്ര ബസിന് സ്വീകരണം നല്കി


കിനാനൂർ കരിന്തളം മണ്ഡലം പരപ്പ ടൗൺ കോൺഗ്രസിൻ്റെ നേതൃത്വത്തിൽ പരപ്പയിൽ കെ എസ് ആർ ടി സി  നടപ്പാക്കുന്ന പ്രിയദർശിനി സൗജന്യ യാത്ര ബസിന് സ്വീകരണം നല്കി. വി ഡി സതീശൻ നയിക്കുന്ന UDF സർക്കാറിന് അഭിവാദ്യം അർപ്പിച്ച് കൊണ്ട് ടൗണിൽ പ്രകടനവും പൊതുയോഗവും നടത്തി. ടൗൺ കോൺഗ്രസ് പ്രസിഡൻ്റ് കെ പി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി മാരായ സിജോപി ജോസഫ്, നൗഷാദ് കാളിയാനം , മണ്ഡലം ജനറൽ സെക്രട്ടറി ബാലഗോപാലൻകാളിയാനം,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ ൻ്റിംഗ് കമ്മറ്റി ചെയർമാനും മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ കെ പി ചിത്രലേഖ, മഹിളാ കോൺഗ്രസ് ഭാരവാഹികളായ ക്ലാരമ്മ സെമ്പസ്റ്റ്യൻ പഞ്ചായത്ത് മെമ്പർമാരായ ഓമന എം. സെറീന കമ്മാടം, വ്യാപാരി വ്യവസായ് ഏകോപന സമിതി പരപ്പ യൂണിറ്റ് പ്രസിഡണ്ട് വി നാരായണൻ മുസ്ലീം ലീഗ് നേതാക്കളായ എ സി ലത്തീഫ് , യു വി മുഹമ്മദ് കുഞ്ഞി , ടൗൺ കോൺഗ്രസ് സെക്രട്ടറി മനോഹരൻ മാസ്റ്റർ തുടങ്ങിയവർ സ്വീകരണ പരിപാടിക്ക് നേതൃത്വം നല്കി


No comments