ലോക രക്തദാന ദിനത്തിൽ രക്തം നൽകി മാതൃകാ പ്രവർത്തനവുമായി നീലേശ്വരം ജനമൈത്രി പോലീസ്
നീലേശ്വരം:രക്തദാനം മഹാദാനം എന്ന സന്ദേശം ഓർമ്മപ്പെടുത്തിക്കൊണ്ട് ലോക രക്തദാന ദിനത്തിൽ മാതൃക പ്രവർത്തനവുമായി നീലേശ്വരം ജനമൈത്രി പോലീസ്.ആളുകളെ രക്തം ദാനം ചെയ്യുവാൻ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിലേക്ക് രക്തം ദാനം നൽകിക്കൊണ്ട് ഈ മാതൃകാ പ്രവർത്തനത്തിന് നീലേശ്വരം സബ് ഇൻസ്പെക്ടർ കെ അജിത തുടക്കം കുറിച്ചു.തുടർന്ന് സി പി ഒ മാരായ കെ പി സുരേന്ദ്രൻ , കെ സുമേഷ് എന്നിവരും രക്തം ദാനം നൽകി.വരും ദിവസങ്ങളിൽ മറ്റു സഹപ്രവർത്തകരും രക്തം ദാനം നൽകുമെന്ന് നീലേശ്വരം പോലീസ് അറിയിച്ചു.ജനമൈത്രി ബീറ്റ് ഓഫീസർമാരായ ദിലീഷ് കുമാർ പള്ളിക്കൈ, സുജിത്ത് കൂക്കോട് എന്നിവർ നേതൃത്വം നൽകി.
No comments