Breaking News

ഭീമനടി - കുന്നുംകൈ പൊതുമരാമത്ത് റോഡിലെ ഓവുചാൽ മണ്ണിട്ട് മൂടി; സ്കൂൾ പരിസരത്ത് വെള്ളക്കെട്ട്


കുന്നുംകൈ : ഭീമനടി-കുന്നുംകൈ പൊതുമരാമത്ത് റോഡിലെ കുന്നുംകൈ എ.യു.പി. സ്കൂൾ പരിസരത്ത് ഓവുചാൽ സ്വകാര്യവ്യക്തി മണ്ണിട്ട് മൂടിയ നിലയിൽ. ഓവുചാൽ നിറഞ്ഞൊഴുകിയതിനെത്തുടർന്ന് സ്കൂൾ പരിസരത്ത് വെള്ളക്കെട്ട്. സ്കൂൾ പരിസരത്തെ സ്വകാര്യവ്യക്തി പറമ്പിലേക്ക് വാഹനങ്ങൾ കയറ്റുന്നതിനാണ് വേനൽക്കാലത്ത് ഓവുചാൽ മണ്ണിട്ട് മൂടിയത്.

മണ്ണിട്ട് മൂടിയ സ്ഥലത്തുനിന്ന് 20 മീറ്റർ ദൂരത്തിലാണ് കലുങ്കുള്ളത്. ഓവുചാൽ തുറന്നാൽ വെള്ളം സുഗമമായി കലുങ്കിലെത്തും. അത് തടസ്സപ്പെട്ടതിനെ തുടർന്നാണ് സ്കൂൾ പരിസരത്ത് വെള്ളക്കെട്ടുണ്ടാകുന്നത്. മഴക്കാലമായിട്ടും ഓവുചാലിലെ മണ്ണ് നീക്കം ചെയ്തിട്ടില്ല. നാട്ടുകാർ നിരവധി തവണ പൊതുമരാമത്തുവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ ഇക്കാര്യം ബോധ്യപ്പെടുത്തിയെങ്കിലും ബന്ധപ്പെട്ടവർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. മണ്ണ് നീക്കം ചെയ്യാൻ ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.വി.അനു പറഞ്ഞു. അപകടം ഉണ്ടാകുന്നതിനു മുമ്പ് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

No comments