പാചക വാതകത്തിന്റെ വില വർധിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ മധൂരിൽ ഗ്യാസ് സിലിണ്ടർ മോഷണം പോയി
കാസർകോട്: പാചക വാതകത്തിന്റെ വില വർധിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ മധൂരിൽ ഗ്യാസ് സിലിണ്ടറും സ്റ്റൗവും മോഷണം പോയതായി പരാതി. ബിലാൽനഗറിലെ എം മാലിനി ദിവ്യ ദർശിനി നൽകിയ പരാതിയിൽ വിദ്യാനഗർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഏപ്രിൽ 11നും മെയ് ഒന്നിനും ഇടയിലുള്ള ഏതോ സമയത്താണ് മോഷണം നടന്നതെന്നു മാലിനി നൽകിയ പരാതിയിൽ പറഞ്ഞു. വീടിന്റെ വർക്ക് ഏരിയയിൽ ആണ് സിലിണ്ടറും സ്റ്റൗവും സൂക്ഷിച്ചിരുന്നത്. ഇവിടെ തന്നെ സൂക്ഷിച്ചിരുന്ന പിക്കാസും ഏതാനും ഇരുമ്പു സാധനങ്ങളും മോഷണം പോയതായി പരാതിയിൽ കൂട്ടിച്ചേർത്തു.
No comments