മധൂർ, കൊല്യയിൽ യുവാവിനെ വീട്ടിനു സമീപത്തെ ആൾമറ ഇല്ലാത്ത കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
കാസർകോട്: മധൂർ, കൊല്യയിൽ കൂലിപ്പണിക്കാരനെ വീട്ടിനു സമീപത്തെ ആൾമറ ഇല്ലാത്ത കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്യയിലെ പരേതരായ പഞ്ചി- ചോമു ദമ്പതികളുടെ മകൻ കൃഷ്ണൻ (45) ആണ് മരിച്ചത്. ഇന്നലെ (വ്യാഴം) രാവിലെ വീട്ടിൽ നിന്നു പോയതായിരുന്നു. വൈകുന്നേരം വരെ വീട്ടിൽ തിരിച്ചെത്തിയില്ല. അന്വേഷിക്കുന്നതിനിടയിൽ ഇന്ന് (വെള്ളി) രാവിലെയാണ് വീട്ടിനു സമീപത്തു ആൾമറ ഇല്ലാത്ത കിണറിൽ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് ഫയർഫോഴ്സ് എത്തി മൃതദേഹം പുറത്തുത്ത് പോസ്റ്റുമോർട്ടത്തിനായി ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. വിദ്യാനഗർ പൊലീസ് കേസെടുത്തു. അവിവാഹിതനാണ് കൃഷ്ണൻ. സഹോദരങ്ങൾ: പത്മാവതി, ദേവകി, ലീല, രമേശ്, ജയറാം. സീനിയർ ഫയർ ആന്റ് റെസ്ക്യു ഓഫീസർ വി എം സതീശൻ, ഉദ്യോഗസ്ഥരായ എച്ച് ഉമേശൻ, ബി എസ് ജിബിൻ, പി എം നൗഫൽ, ഹോം ഗാർഡ് സോബിൻ, ഡ്രൈവർ ബി കെ ഷൈജു എന്നിവരും വിദ്യാനഗർ പൊലീസും നാട്ടുകാരും ചേർന്നാണ് മൃതദേഹം കിണറ്റിൽ നിന്നു പുറത്തെടുത്തത്.
No comments