Breaking News

മാലോത്ത് കസബയിൽ യോഗ ക്ലാസ് സംഘടിപ്പിച്ചു


മാലോം : ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനത്തിന് മുന്നോടിയായി മാലോത്ത് കസബയിലെ യുപി വിഭാഗം കുട്ടികൾക്കായി യോഗ ക്ലാസ് നടത്തി. മാലോത്ത് ആയുർവേദിക് ഡിസ്പെൻസറിയിലെ യോഗ ഇൻസ്ട്രക്ടർ ജലീറ്റ ആൻ സെബാസ്റ്റ്യൻ ക്ലാസുകൾ കൈകാര്യം ചെയ്തു.തിരക്കും, മത്സരവും, വ്യാകുലതകളും നിറഞ്ഞ ആധുനിക ലോകത്ത് മനുഷ്യൻ്റെ വർദ്ധിച്ചുവരുന്ന പിരിമുറുക്കം കുറയ്ക്കാൻ യോഗയ്ക്ക് സാധിക്കും എന്ന് അവർ അഭിപ്രായപ്പെട്ടു.

    ആരോഗ്യകരമായ ശരീരത്തിനും, ശാന്തമായ മനസ്സിനും യോഗ ജീവിതത്തിൻ്റെ ഭാഗമാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് എച്ച് എം ഇൻചാർജ് റെജി സെബാസ്റ്റ്യൻ സംസാരിച്ചു. യോഗ സ്ഥിരമായി ചെയ്യുന്നത്  ശരീരത്തിൻ്റെ വഴക്കവും ,ശക്തിയും വർദ്ധിപ്പിക്കുകയും മാനസിക സമ്മർദ്ദം കുറയ്ക്കുകയും , ഏകാഗ്രത മെച്ചപ്പെടുത്തുകയും ചെയ്യും എന്ന് പ്രോഗ്രാം കോഡിനേറ്റർ ജോജിത പി ജി അഭിപ്രായപ്പെട്ടു. അധ്യാപകരായ ജോർജ് ജോസഫ്,രമ്യ കെ വി, വെള്ളരിക്കുണ്ട് പോലീസ് ഓഫീസർമാരായ സുകുമാരൻ പി, ഷാലി വി ജെ എന്നിവരും പരിപാടിയിൽ പങ്കാളികളായി



No comments