Breaking News

പത്ത് വർഷമായി വിദേശത്ത് കഴിയുകയായിരുന്ന മണൽ മാഫിയ സംഘത്തലവനെ പഴയങ്ങാടി പൊലീസ് അറസ്റ്റു ചെയ്തു


പയ്യന്നൂർ : പത്ത് വർഷമായി വിദേശത്ത് കഴിയുകയായിരുന്ന മണൽ മാഫിയ സംഘത്തലവനെ പഴയങ്ങാടി പൊലീസ് അറസ്റ്റു ചെയ്തു.മാട്ടൂൽ ജസീന്ത പുതിയപറമ്പത്ത് ഹൗസിൽ മുഹമ്മദ് നബിലി (31) നെ ആണ് പഴയങ്ങാടി പൊലീസ് ഇൻസ്പെക്ടർ എ.സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്. 2015ൽ ഒരാളെ ഇരുമ്പ് വടികൊണ്ട് തലക്ക് അടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലും പയ്യന്നൂർ സി.ഐയായിരുന്ന സി.എ അബ്ദുറഹ്മാൻ ഉൾപ്പെടെയുള്ള പൊലീസുകാരെ അക്രമിച്ച കേസിലും പ്രതിയാണ് മുഹമ്മദ് നബിലെന്നു പൊലിസ് പറഞ്ഞു. പത്ത് വർഷം മുമ്പ് അനധികൃത മണൽ കടത്തിനും ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതോടെ ഷാർജയിലേക്ക് കടന്ന ഇയാൾക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു. കണ്ണൂരിലെത്തിയാൽ പൊലീസ് പിടികൂടുമെന്നതിനാൽ ഇന്നലെ വിമാനമാർഗം ബംഗ്ളൂരുവിലെത്തിയ നബിലിനെ അവിടെ തടഞ്ഞുവെച്ചു. വിവരം അറിഞ്ഞെത്തിയ പഴയങ്ങാടി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. എസ്.ഐ. ഷുഹൈബ്, എ.എസ്.ഐ. ശ്രീകാന്ത്, സീനിയർ സി.പി.ഒ: സുരേഷ്, ഡ്രൈവർ സുമിനേഷും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

No comments