Breaking News

വായന ദിനത്തിന്റെ ഭാഗമായി കെ ഐ എ എൽ പി സ്കൂൾ കല്ലൻച്ചിറ ക്ക് മുള്ളേരിയ ലയൺസ്‌ ക്ലബ് ലൈബ്രറി ഷെൽഫും, പുസ്തകങ്ങളും നൽകി

ബളാൽ : വായന ദിനത്തിന്റെ ഭാഗമായി കെ ഐ എ എൽ പി സ്കൂൾ കല്ലൻച്ചിറക്ക് മുള്ളേരിയ ലയൺസ്‌ ക്ലബ് ലൈബ്രറി ഷെൽഫും, പുസ്തകങ്ങളും നൽകി. ചടങ്ങിൽ സ്കൂൾ മാനേജർ ടി എം അബ്ദുൾഖാദർ അധ്യക്ഷത വഹിച്ചു .വാർഡ് മെമ്പർ ശ്രീജ യോഗം ഉത്ഘാടനം ചെയ്തു 

ഹെഡ്‌മിസ്ട്രസ്സ് സുനി ടീച്ചർ സ്വാഗതവും  ജമാഅത് കമ്മിറ്റി വൈസ് പ്രസിഡന്റ് ബഷീർ എൽ കെ  മുഖ്യ പ്രഭാഷണം നടത്തി പ്രഭുല്ല ടീച്ചർ നന്ദി പറഞ്ഞു .മുള്ളേരിയ ലയൺസ്‌ ക്ലബ് പ്രസിഡന്റ് രാജലക്ഷ്മി ടീച്ചർ ഷെൽഫും പുസ്തകങ്ങളും സ്കൂളിന് കൈമാറി

No comments