Breaking News

നർക്കിലക്കാട് ബസ്റ്റാൻ്റിൽ ഷോപ്പിംഗ് കോപ്ലക്സും ബസ് കാത്തിരിപ്പു കേന്ദ്രവും നിർമ്മിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നർക്കിലക്കാട് യൂണിറ്റ് വാർഷിക പൊതുയോഗം


നർക്കിലക്കാട്  :  വെസ്റ്റ് എളേരി പഞ്ചായത്തിലെ പ്രധാന ടൗണായ നർക്കിലക്കാട് ബസ്റ്റാൻ്റിൽ ഷോപ്പിംഗ് കോപ്ലക്സും ബസ് കാത്തിരിപ്പു കേന്ദ്രവും നിർമ്മിയ്ക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നർക്കിലക്കാട് യൂണിറ്റ് വാർഷിക പൊതുയോഗം ആവിശ്യപ്പെട്ടു.ജില്ലാ ജനറൽ സെക്രട്ടറി കെ.ജെ സജി ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡൻ്റ് 

ബർക്ക് മാൻസ് ജോർജ് അധ്യക്ഷം വഹിച്ചു. ചടങ്ങിൽ വച്ച് മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.തോമസ് കാനാട്ട് ,നിഷാദ്, ഉഷാ ചന്ദ്രൻ, രജനി പ്രസംഗിച്ചു.പുതിയ ഭാരവാഹികളായി

പ്രസിഡണ്ട് - ബർക്ക് മാൻസ് ജോർജ്ജ്,

ജനറൽസെക്രട്ടറി - വേണുഗോപാലൻ,

നിഷാദ് - ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.

No comments