Breaking News

ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണത്തിളക്കത്തിൽ നീലേശ്വരം പൂവാലംകൈ സ്വദേശികളായ അച്ചനും മകളും...


നീലേശ്വരം : ദേശീയ പഞ്ചഗുസ്തിചാമ്പ്യൻഷിപ്പിൽ സ്വർണത്തിളക്കത്തിൽ അച്ചനും മകളും. നീലേശ്വരം പൂവാലംകൈ ‘നീഹാര'ത്തിൽ പി പ്രശാന്ത്കുമാറും മകൾ ശീതളുമാണ് അപൂർവ നേട്ടംകൊയ്തത്. പുരുഷവിഭാഗം ഗ്രാൻഡ് മാസ്റ്റർ 86 കിലോവിഭാഗത്തിൽ ഇടതും വലതും കൈകളിൽ പ്രശാന്ത് സ്വർണമെഡലുകൾ നേടിയപ്പോൾ പിതാവിന്റെ പരിശീലനത്തിലൂടെ വളർന്ന മകൾ ശീതൾ പെൺകുട്ടികളുടെ 63 കിലോ അണ്ടർ18 വിഭാഗത്തിൽ ഇടതു കൈയിൽ വെള്ളിമെഡലും വലതുകൈയിൽ വെങ്കലമെഡലും നേടി. സെപ്റ്റംബർ 22 മുതൽ 28 വരെ ജപ്പാനിൽ നടക്കുന്ന ലോകപഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇരുവരും ഇന്ത്യയെ പ്രതിനിധീകരിക്കും. മൂന്ന് മാസത്തോളം കഠിനപരിശീലനം നടത്തി ലോകചാമ്പ്യൻഷിപ്പിലും മെഡൽ നേടാനാകുമെന്ന പ്രതീക്ഷയിലാണ് ഇരുവരും. ചെറുവത്തൂർ ടെക്നിക്കൽ ഹൈസ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് ശീതൾ. അമ്മ: ധനലക്ഷ്മി. നീലേശ്വരം പവർ ജിംനേഷ്യത്തിലെ സുമനേഷാണ് ഇരുവരുടെയും ഫിറ്റ്നസ് ട്രെയിനർ.

No comments