നീലേശ്വരം കോട്ടപ്പുറം ക്ഷേത്ര കവർച്ച ഒരാൾ അറസ്റ്റിൽ ; പത്തനംതിട്ട സ്വദേശി വിഷ്ണു (32)വാണ് പിടിയിലായത്
നീലേശ്വരം : നീലേശ്വരം കോട്ടപ്പുറം ക്ഷേത്രത്തിൽ നടന്ന കവർച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പത്തനംതിട്ട സ്വദേശി വിഷ്ണു (32)വാണ് പിടിയിലായത്. സംസ്ഥാനത്തെ നിരവധി കവർച്ചാ കേസുകളിൽ പ്രതിയാണ് വിഷ്ണു. വെള്ളിയാഴ്ച വാളയാറിൽ നിന്നാണ് ഇയാളെ നീലേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ നീലേശ്വരത്ത് എത്തിച്ചു. മെയ് 24നു കോട്ടപ്പുറം വൈകുണ്ഠ ക്ഷേത്രത്തിൽ കവർച്ച നടന്നിരുന്നു. പതിനൊന്ന് പൂട്ടുകൾ പൊട്ടിച്ച മോഷ്ടാവ് 6 ഭണ്ഡാരങ്ങൾ തകർത്ത് 30,000 ത്തോളം രൂപ കവർന്നിരുന്നു. നീലേശ്വരം ഇൻസ്പെക്ടർ കെ. അജിത, അസി.സബ് ഇൻസ്പെക്ടർമാരായ എൻ. എം. രമേശൻ, സുഗുണൻ, ശ്രീജിത്ത്, രമേശൻ, ഗിരിഷ് കുമാർ പള്ളികെ, മഹേഷ് കാങ്കോൽ, അജിത്ത് പളളിക്കര, സ്ക്വാഡ് അംഗങ്ങളായ നിഗേഷ്, ദിനേശ്,നിഖിൽ എന്നിവർ ചേർന്നാണ് പ്രതിയെ കണ്ടെത്തിയത്.
No comments