ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി മഞ്ചേശ്വരം പൊലീസ് നടത്തിയ പട്രോളിംഗിനിടയിൽ 2990 പാക്കറ്റ് നിരോധിത പാൻ മസാലകളുമായി യുവാവ് അറസ്റ്റിൽ
കാസർകോട്: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി മഞ്ചേശ്വരം പൊലീസ് നടത്തിയ പട്രോളിംഗിനിടയിൽ 2990 പാക്കറ്റ് നിരോധിത പാൻ മസാലകളുമായി യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശ്, റാസൽപൂർ സ്വദേശി ഭരത് സോങ്കരി (30) യെയാണ് മഞ്ചേശ്വരം എസ്ഐ ശബരി കൃഷ്ണനും സംഘവും അറസ്റ്റു ചെയ്തത്. കുഞ്ചത്തൂർ ഭാഗത്ത് പട്രോളിംഗ് നടത്തുകയായിരുന്നു എസ്ഐ. കുഞ്ചത്തൂരിൽ എത്തിയപ്പോൾ ഒരു ബഹുനില കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ഷട്ടറിട്ട മുറിയുടെ അകത്ത് പ്ലാസ്റ്റിക് കവറുമായി നിൽക്കുകയായിരുന്നു യുവാവ്. പൊലീസ് വാഹനം കണ്ടതോടെ ഇയാൾ പരുങ്ങി. സംശയം തോന്നിയ പൊലീസ് അരികിലെത്തി കവർ പരിശോധിച്ചപ്പോഴാണ് വിവിധ പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു.
No comments