പനത്തടി ബഡ്‌സ് എം സി ആർ സിയിൽ പ്രവേശനോത്സവം നടത്തി
പനത്തടി : പനത്തടി ഗ്രാമപഞ്ചായത്തിന്റെയും,കുടുംബശ്രീ സി ഡി എസിന്റെയും കീഴിൽ പ്രവർത്തിക്കുന്ന പനത്തടിയിലെ ബഡ്സ് എം സി ആർ സിയിൽ പ്രവേശനോത്സവം നടത്തി. പനത്തടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി. പത്മകുമാരിയുടെ അധ്യക്ഷതയിൽ പ്രസിഡന്റ് ശ്രീ. പി രഘുനാഥ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സുപ്രിയ അജിത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ രതീഷ്. കെ ബി , ബ്ലോക്ക് മെമ്പർ സുരേഷ്, വാർഡ് മെമ്പർമാരായ ശ്രീ കെ കെ വേണുഗോപാൽ, ശ്രീ. ബാലകൃഷ്ണൻ, ശ്രീമതി റീന തോമസ്, ശ്രീ ഷിബു. എം,ശ്രീമതി ഐസി ഐസക്, ശ്രീമതി.അനില കുമാരി ശ്രീമതി. ബിജി എ , സിഡിഎസ് ചെയർപേഴ്സൺ ശ്രീമതി. വിദ്യ കെ, പിടിഎ പ്രസിഡണ്ട് കൃഷ്ണൻ,വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് സജി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ അജേഷ് കുമാർ സ്വാഗതവും, സ്കൂൾ അധ്യാപകൻ ശ്രീ.അഖിൽ നന്ദിയും പറഞ്ഞു. കുടുംബശ്രീ സിഡിഎസ് മെമ്പർമാർ, സപ്പോർട്ടിംഗ് സ്റ്റാഫ് അംഗങ്ങൾ രക്ഷിതാക്കൾ, ബഡ്സ് സ്കൂൾ സ്റ്റാഫ് അംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. യുണൈറ്റഡ് ക്ലബ് പനത്തടി കുട്ടികൾക്കുള്ള ഉപഹാരം നൽകി. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു
No comments